ഓര്‍മ്മകളുടെ ഇടനാഴിയിലൂടെ....
ഓര്‍മ്മകളുടെ ഇടനാഴിയിലൂടെ....
ഹലോ......
:എന്താടോ ഫോണ്‍ എടുക്കാന്‍ ഇത്ര താമസം? ഹാപ്പി ബര്‍ത്ത് ഡെ ............. ട്രീറ്റ് വേണം..
: അയ്യട !! രാത്രി 9.15 നു വിളിച്ചാണോ വിഷ് ചെയ്യുന്നേ?? ട്രീറ്റൊക്കെ രാവിലെ വിളിച്ചവര്‍ക്ക്.....
: ഇത്രയും തിരക്കിനിടയിലും ഞാന്‍ നിന്നെ വിളിച്ചില്ലേ?
: ഇത്ര കഷ്ട്ടപ്പെട്ട് വിളിക്കണ്ടായിരുന്നു.......
ആ പിന്ന്യേ നാളെ രേണുകയുടെ കല്ല്യാണമാ..
:ഏത് നിങ്ങളുടെ ക്ലാസിലെ രേണുകയോ?? എന്നിട്ട് അവള്‍ എന്നെ വിളിച്ചില്ലല്ലോ??? നീ പോണില്ലേ ??? എന്റെ അന്വേഷണങ്ങളും കൂടി പറഞ്ഞേര്.
:എന്നയും വിളിച്ചില്ലടാ,,.. ആകെ ക്ലാസിലെ രണ്ട് പേരെയെ വിളിച്ചുള്ളു.... അവള്‍ BSc കഴിഞ്ഞേ പിന്നെ contact ഒന്നും ഇല്ലായിരുന്നു... നിങ്ങള്‍ വല്ല്യ കമ്പനി അല്ലായിരുന്നോ?
: അവളുടെ കല്ല്യാണത്തിനു എന്തായാലും വരുമെന്ന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. അറഞ്ഞത് പോലുമില്ല. മോശായല്ലോ?? ... ഞാന്‍ നിന്നെ പിന്നെ വിളിക്കാം..
ആകെ എന്തോ ഒരു അസ്വസ്‌ഥത. മനസ്സിലെവിടെയോ ഒരു വിങ്ങല്‍. ഞാന്‍ കണ്ണുമടച്ച് കസേരയിലേക്ക് ചാഞ്ഞു....
എന്റെ ഓട്ടോഗ്രാഫില്‍ അവളും അവളുടെ കൂട്ടുകാരിയും കൂടി എഴുതിയ വരികള്‍, എന്റെ കോളേജ് ജീവിതം, ഹൈസ്കൂള്‍, പ്രൈമറി സ്കൂള്‍ കാലഘട്ടം എല്ലാം ഓര്‍മ്മകളില്‍ ഓടിയെത്തി. ഒന്നാം ക്ലാസ്സില്‍ പോകുന്നതിന്റെ തലേന്ന് അച്‌ച്ഛന്‍ വാങ്ങികൊണ്ടുവന്ന ബാഗിന്റേയും പെന്‍സിലിന്റേയും മണം....
ആദ്യമായി സ്‌ക്കൂളില്‍ പോയത്.... എന്തോ എന്റെ അന്നത്തെ മുഖം എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും ഓര്‍മ്മ കിട്ടുന്നില്ല. സ്‌ക്കൂളിലേക്ക് നടന്ന വഴികള്‍, തോടുകള്‍, തോടിനു കുറുകെയുള്ള ഒറ്റതടി പാലം, മഴക്കാലത്ത് വെള്ളം പൊങ്ങുമ്പൊ പേരറിയാത്ത ആരക്കയോ എന്നെ എടുത്ത് തോടുകള്‍ മുറിച്ച് കടന്നിട്ടുണ്ട്.. അവരൊക്കെ ആരായിരുന്നവോ?? ഒന്നും ശരിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഒന്നിലും രണ്ടിലും മൂന്നിലും പഠനത്തില്‍ വളരേ പിറകില്ലായിരുന്നു.. നാല്ലാം ക്ലസില്‍ സ്ഥിതി മാറി. ചെയ്യുന്ന കണക്കുള്‍ ശരിയാവാന്‍ തുടങ്ങി, പരീക്ഷകളില്‍ മാര്‍ക്ക് കൂടി. സ്കൂളില്‍ പോകുന്നതും വരുന്നതും ആഘോഷങ്ങളായി മാറി. എത്രയോ കൂട്ടുകാര്‍!!! ചളി നിറഞ്ഞ, പുല്ല് നിറഞ്ഞ വരമ്പുകള്‍ , കനത്ത മഴ എല്ലാം ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഒന്നും ഞങ്ങള്‍ക്ക് പ്രശനമല്ലായിരുന്നു...
കണക്കില്‍ താല്‍പര്യമുണ്ടാക്കിയ പ്രിയദര്‍ശിനി ചേച്ചി, മോഹന്‍ദാസേട്ടന്‍,ഹരിദസേട്ടന്‍, സയന്‍സ് ഇഷ്ട്ട വിഷയമാക്കിയ റോഷ്ണി ചേച്ചി,ബാലഗോപാലേട്ടന്‍....... ഇങ്ങനെ പൊയാ ശരിയവില്ല.. ഇതു നോക്ക് ഇഗ്ലീഷില്‍ നിനക്ക് തീരെ മാര്‍ക്കില്ല, അയ്യ്യേ!!! ഇത് എന്ത് കൈഷരാ... ഇങനെയൊന്നും പോരാ.. ഇഗ്ലീഷും കൂടെ നന്നായി പടിക്കണം , അതും കൂടെ നന്നക്കിയാ നിന്നെ പിന്നെ പിടിച്ചാ കിട്ടില്ലാ എന്ന് പറഞ്ഞ പുരുഷോത്തമേട്ടന്‍...
പിന്നെ മുപ്പത് കിലോമീറ്ററോളം ദൂരത്തുള്ള ടെക്ക്നിക്കല്‍ ഹൈസ്കൂളില്‍(THSS Vazhakkad,managed by IHRD). വീട്ടില്‍ നിന്ന് ബസ്സ് സ്‌റ്റോപ്പിലേക്ക് അരമണിക്കൂര്‍ നടത്തം, രണ്ട് ബസ്സിലെ യാത്ര!!! .... എട്ടാം ക്ലാസ്സില്‍ ഒരു വിധം എല്ലാത്തിലും തോല്‍ക്കുമായിരുന്നു . എനിക്ക് ഇഗ്ലീഷ് മീഡിയവുമായി യാതൊരു വിതത്തിലും പോരുത്തപെട്ടു പോവാന്‍ പറ്റിയിരുന്നില്ല. പക്ഷെ ഇലക്‌ട്രോണിക്സിനോടുള്ള ഇഷ്ട്ടം എന്നെ അവിടെ പിടിച്ചു നിര്‍ത്തി.....
ഒരു വിധം എല്ലവരുടേയും അവസ്ഥ അതു തന്നെ അയിരുന്നു , അത് ഞങ്ങളില്‍ ഒരു നല്ല ഐക്യം ഊട്ടി ഉറപ്പിച്ചു . അന്ന് ക്ലാസില്‍ കണ്ടതുപോലെയുള്ള ഒരു ഐക്യം പിന്നെ ഒരു സ്ഥലത്തും ഞാന്‍ കണ്ടിട്ടില്ല... തട്ടി മുട്ടി പത്ത് പാസ്സായി. വേറെ എവിടേയും +2 വിന് കിട്ടാത്തതുകോണ്ട് അവിടെ തന്നെ +2. പക്ഷെ +2 വിന് ആ സ്കൂളിലെ ഏറ്റവും പ്രശ്നകാരുടെ ക്ലാസായി മാറിയിരുന്നു(പഠിപ്പിസ്റ്റുകളും). ഇലക്‍ട്രോണിക്സ്,കമ്പ്യൂട്ടര്‍,ഫിസിക്സ് എന്നിവയോഴികെ എല്ലാം കൈവിട്ടു പോയി... കുട്ടികളെ ശത്രുക്കളെ പോലെ കണ്ടിരുന്ന (ഞങ്ങള്‍ക്ക് അങ്ങനെയാ തോന്നിയിരുന്നത്) ഇഗ്ലീഷിന്റെ രധികാ മിസ്സ്. എന്നും ഇഗ്ലീഷിന്റെ സമയം എഴുന്നേറ്റ് നില്‍ക്കലായിരുന്നു ഞാന്‍. ചോദ്യങ്ങള്‍ അവര്‍ ചോദിക്കും നമ്മള്‍ എഴുനേറ്റ് ക്ലാസിന്റെ ബാക്കില്‍ പൊയി നില്‍ക്കും, പിന്നെ അത് എല്ലവര്‍ക്കും ശീലമായി, ക്ലാസിന്റെ ബാക്കില്‍ വല്ല്യ ഒരു ഗ്രൂപ്പ്.. ഒരു വിധം എല്ലാ സമയത്തും..... ഗസ്റ്റ് ടീച്ചേര്‍സ് വന്നും പോയികൊണ്ടിരുന്നു...
അപ്പോഴെക്കും ഞാന്‍ കണക്കില്‍ ഒരു മണ്ടന്‍ കുഞ്ചു ആയിരുന്നു. ഹൈസ്ക്കൂള്‍ വരെ ഏട്ടന്‍ മാരേയും ചേച്ചിമരേയും പെരുമാറിയുന്നവരുടെ സ്ഥാനത്ത് ക്രൂരമായ അടക്കിവാഴല്‍ എനിക്ക് ഉള്‍കൊള്ളാവുന്നതിലും അപ്പുറത്തായിരുന്നു. എല്ലാ വിഷമങ്ങളും ദേഷ്യവുമെല്ലാം ഞാന്‍ കുറേശെ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു.ഭാഗ്യത്തിന് അപ്പോഴേക്കും +2 കഴിഞ്ഞു. അതും എങ്ങനെയോ പാസ്സായി. ആ മാര്‍ക്ക് വെച്ച് വേറെ എവിടെയും സീറ്റ് കിട്ടാത്തതു കൊണ്ട് വീണ്ടും IHRD യുടെ കോളേജിലേക്ക് BSc.electronics . ഞാന്‍ പിന്നെ വേറെ നാലുപേരും പഴയതട്ടകത്തുനിന്ന്...... നന്നായി പഠിക്കണം , എന്ന തീരുമാനവുമായി വന്ന ഞങ്ങളോട് ആദ്യം തന്നെ ഒരു മാതിരി വകതിരിവ് ടീച്ചേര്‍സിന്റെ ഇടയില്‍ കാണാമായിരുന്നു. പോരാത്തതിന് ഇഗ്ലീഷിന്റെ രധികാ മിസ്സും... ചില ടീച്ചര്‍ ആദ്യമായി ക്ലാസില്‍ വന്നാ പറയുക നിങ്ങളുടെ +2 വിലെ പോക്കിരിത്തരങ്ങളൊക്കെ എന്നോട് “---------“ പറഞ്ഞിട്ടുണ്ട് , അവരുടെ അടുത്തൊക്കെ അത് നടക്കും ഞാന്‍ അതു പോലെയൊന്നുമല്ലാ സ്‌ട്ട്രിക്ക്റ്റാ.. കളിച്ചാ ഒരു പാഠം പഠിപ്പിക്കും..... etc etc ടീച്ചര്‍ മാരുടെ വേര്‍ത്തിരിവ് , ക്ലാസിലും വേര്‍തിരിവ്(ഞങ്ങളോട് സംസാരിച്ചാ ടീച്ചേര്‍സിനിഷ്ട്ടമാവില്ല, സെക്‌ഷന്‍ മാര്‍ക്ക് കുറയും etc etc) എപ്പൊഴോ ഞാനും തീരുമാനിച്ചു ഇതുവരെ ഞാനായിട്ട് ആരോടും മോശമായി പെരുമാറിയിട്ടില്ല, എന്നിട്ടും ചീത്തപേരിന് ഒരു കുറവുമില്ല, പഠിക്കാന്‍ മോശമല്ലായിരുന്നു.. ഇവരോക്കെ കൂടിയാ ഇങ്ങെ ആക്കിയത് എന്നിട്ടും എല്ലാം ഞങ്ങളുടെ കുഴപ്പമാണെന്ന് പറയുകയും ഒരു മാതിരി വേറ്തിരിവും.. ഇഞ്ഞി ഇപ്പോക്ക് പോരാ .. ഇവര്‍ അങ്ങനെ മെക്കിട്ട് കേറിനടക്കണ്ട.. ഇത്തിരി കഷ്ട്ടപെട്ടുത്തണം
സംശയങ്ങള്‍ ചോദിക്കുന്നത് ഞാന്‍ പതിവാക്കി, ഒഴിഞ്ഞുമാറാന്‍ അനുവദിക്കാതെ, ക്ലാസ്സിനെ മുഴുവന്‍ സംശയത്തിലേക്ക് തള്ളി വിടുന്ന രീതിയില്‍.... ടീച്ചേര്‍സ് എന്തെങ്കിലും കിട്ടിയാ എന്നെ അടിച്ചിരുത്താനും എന്ത് വന്നാലും വിട്ടുകൊടിക്കില്ല എന്ന നിലയില്‍ ഞാനും... ചുമ്മാ കച്ചറ.... ആശയങ്ങള്‍ തമ്മില്‍ കച്ചറ... കുറച്ചു ദിവസങ്ങള്‍ക്കുളില്‍ ഒരു ധിക്കാരി താന്തോന്നി എന്നീ പേരുകള്‍ എന്നിക്ക് പതിച്ച് തന്നു.. പക്ഷേ സംശയം ചോദിച്ചതിനു പറഞ്ഞ ഉത്തരത്തില്‍ തര്‍ക്കിക്കാനും ഞാനും ധാരാളം വായിക്കാന്‍ തുടങ്ങി... first sem ,second sem മാര്‍ക്കുകള്‍ വന്നു ഇഗ്ലീഷും കണക്കിലും ഒഴികേ എല്ലത്തിലും നല്ല മാര്‍ക്കായിരുന്നു... ലാബുകള്‍ അന്നെനിക്ക് ഹരമായിരുന്നു.. THSS ല്‍ നിന്നെ ലാബ് ചെയ്യുന്നതുകൊണ്ട് വളരെ എളുപ്പമായിരുന്നു. ഇതിനിടയില്‍ തന്നെ ഞാന്‍ പെണ്‍കുട്ടികളെയും എന്റെ ശത്രുക്കളുറ്റെ ലിസ്റ്റില്‍ ചേര്‍ത്തിരുന്നു , കാരണം എന്നോട് ലേഡീസ് റ്റീച്ചേര്‍സാണു എപ്പൊഴും മോശമായി പെരുമാറാറ്... .. എന്തോ അവരോട് ഞാന്‍ സംസാരിക്കാരില്ല അവര്‍ എന്നോടും. 2.5 വര്‍ഷം ആര്‍മാദിച്ചു നടന്നു... ആങ്കുട്ടികള്‍ സീനിയേര്‍സ്,ജീനിയേര്‍സ് എല്ലാവരോടും നല്ല കമ്പനി ആയിരുന്നു... ഇതിനടയില്‍ ഞാന്‍ എറ്റവും കൂടുതല്‍ കച്ചറ ഉണ്ടാക്കിയ ടീച്ചേര്‍സുമായോക്കെ ഞാന്‍ നല്ല കമ്പനി ആയി..(എന്റെ ശല്ല്യം നിര്‍ത്താന്‍ അവരെന്നെ കമ്പനിആക്കിയതാണെന്ന് പറയുന്നവരും ഉണ്ട്. പക്ഷേ ഞാന്‍ അത് വിശ്വസിക്കുന്നില്ല, കാരണം അവരോക്കെ ഇപ്പോഴും വിളിക്കാറുണ്ട്).... അവസാന ബിരുദ വര്‍ഷം .. എല്ലാകൂട്ടുകാരും എല്ലവരോറ്റും കമ്പനിയായി നടക്കുന്നു... ഞാന്‍ പെംമ്പിളെരെ തിരിഞ്ഞ് നോക്കാറില്ലാ... അവരോട് സംസാരിക്കാന്‍ ശ്രമിച്ചാ തന്നെ ഒരു മാതിരി വിറ,ശബ്‌ദം ഇടറിപ്പോവും.... ഒന്നു രണ്ട് വട്ടം ശ്രമിച്ച് പിന്മാറിയതാ..... രാധികാ മിസ്സ് കണുമ്പോഴൊക്കെ ചോദിക്കും എന്താടോ ഇയ്യാള്‍ക്ക് പെങ്കുട്ട്യോളോട് മിണ്ട്യാ???
ഞാന്‍ ഒരു വളിഞ്ഞ ചിരി ചിരിചോണ്ട് പറയും “ക്ക്യ് ഇഷ്ട്ടല്ലാ...“
: ഇയ്യാളെന്താ ബ്രഹ്മചരിക്കാന്‍ പോവാണോ??
: സമയമായില്ല്യല്ലോ മിസേ.. അവരൊന്നും എന്നെ മൈന്റ് ചെയ്യാറില്ലാ... പിന്നെ ഞാന്‍ എങനെയാ അവരോട് പോയിസംസാരിക്ക്യാ??
: എടോ അവര് നിന്നെ ഒന്നും ചെയ്യില്ലാ... നീ ഇങ്ങനെ ആയാ ശരിയാവില്ലാ.. Declare a war on your negative thoughts.
give respect take respect...
പിന്നെ എന്തോക്കെയൊ മിസ്സ് പറഞ്ഞു..
എന്തോ എനിക്കും അവരോട് സംസാരിക്കണം പക്ഷേ കഴിയാത്ത അവസ്ഥ...
ഒരു ദിവസം നവീനും രണ്ട് പെണ്‍കുട്ടികളും സംസാരിച്ച് നില്‍ക്കുന്നുന്ണ്ട്...
ഡാ രമേഷേ ഇത് രേഷ്മാ... ജൂനിയറാ നമ്മുടെ നാട്ട് കാരിയാ.... നവീന്‍ അവിടേക്ക് എന്നെ വിളിക്കും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല....
എന്താ പേര് ഒരു മാതിരി അവസ്ഥയോടെ ഞാന്‍ ചോദിച്ചു
നവീന്‍: നിനെക്കെന്താടാ ചെവികേള്‍ക്കിലേ?? മലയാളത്തിലല്ലേ ഞാന്‍ പറഞ്ഞത്...
അല്ലടാ ആ കുട്ടീടെ പേരാ ഞാന്‍ ചോദിച്ചത്?? ചമ്മിയിട്ടുണ്ടാവില്ല എന്ന് സ്വയം ആശ്വസിച്ചു..
ആ!!! അപ്പോ ഇയ്യാള്‍ക്ക് കണ്ണുകാണ്ണുമല്ലേ?? മുന്നിലോടെ പോയാല്‍ പോലും തിരിഞ്ഞ് നോക്കറില്ലല്ലോ?? രേഷ്മയുടെ ആ ചോദ്യം എനിക്കത്ര അങ്ങട്ട് പിടിച്ചില്ലാ..
വായ് നോക്കി പഞ്ചാര അടിച്ച് നടക്കുന്ന കുട്ട്യോളെ ഞാനെന്തിനാ മൈന്റ് ചെയ്യുന്നത്?? ഇത്തിരി ഒടക്ക് ടോണില്‍ ഞാന്‍ ചോദിച്ചു.
ആരാ വായ് നോക്കി നടക്കണേ?? ആര് പഞ്ചാര അടിച്ച് നടക്കുന്നൂ ന്നാ??? രേണുക വായ് നോക്കിയാന്ന് ആരെങ്കിലും പറയുമൊ??
ഇതു വരെ മിണ്ടാതെ നിന്ന ആ കുട്ടി ഒരു പ്രത്യേക മലയാളത്തില്‍ എന്നോട് ചോദിച്ചു...
ഞാന്നൊന്ന് ഞെട്ടി ഒരു ജൂനിയര്‍ എന്നോട് ഡയലോഗ് അടിക്കുന്നൊ??
:ആദ്യം പോയി നാക്ക് വടിച്ച് വാടി,, എന്നിട്ട് നമുക്ക് സംസാരിക്കാം.... രേണുകേ.........
:if you dont like my malayalam we can talk in hindi or in english
കാര്യം കൈവിട്ടുപോകും എന്ന് തോന്നിയപ്പൊ ഞാന്‍ അനുനയത്തിലേക്ക് തിരിഞ്ഞു
:അല്ലാ എന്താ പ്രശ്‌നം , നമ്മുക്ക് മലയളത്തില്‍ സംസാരിക്കാം.. സംസാരിച്ച് സംസാരിച്ച് മലയാളം ശരിയായാലോ???
കൊറേനേരം ഞങ്ങള്‍ സംസാരിച്ചു..... വാദിച്ചു... ഒന്നും എവിടേയും എത്താതെ പിരിഞ്ഞു.. പിന്നെ അവര്‍ എപ്പൊ കാണ്ണുമ്പോഴും എന്നോട് വന്ന് സംസാരിക്കാറുണ്ടായിരുന്നു..... ഞാന്‍ ഒഴിഞ്ഞ് മാറിയാലും അവള്‍ വിളിച്ച് പറയും
ഒന്ന് മൈന്റ് ചെയ്തിട്ടുപോ മാഷേ..... അവരോട് മെല്ലേ കൂട്ടായി ക്രമേണ അവരുടെ കൂട്ടുകാരികള്‍.. അങ്ങനെ ക്രമേണ ആണ്‍ പെണ്‍ ഭേതമില്ലാത്ത ഒരു സുഹൃത്ത് വലയം എനിക്ക് ചുറ്റും ഉണ്ടായി...... ധിക്കാരി ,നിഷേധി എന്ന ഇമേജില്‍ നിന്ന് ഒരു ചോക്ലേറ്റ് ഇമേജ്............
BSc കഴിഞ്ഞ് പോകുമ്പോ അവളെന്നോട് പറഞ്ഞു.... ഇഞിയിപ്പൊ നമ്മെളെയൊക്കെ ഓര്‍മയുണ്ടാകുമൊ???
:നീ നിന്റെ മറ്റവനുമായുള്ളാ കല്ല്യാണത്തിന് വിളിക്ക് അപ്പോ കാണാം
: മറ്റവന്നോ??? അയ്യട!! അങ്ങനെ വിളിച്ചാലെ വരൂച്ചാ വരണ്ട..... മര്യാദക്ക് അങ്ങട്ട് എത്തിക്കോളണം..
: നീ വിളിക്കൊ??? വിളിച്ചില്ലെങ്കിലും വേണ്ട അറിഞ്ഞാ ഞാന്‍ എത്തും.. ഉറപ്പ്, !!
: ദൈവത്തിനറിയാം....
വര്‍ഷങ്ങള്‍ കഴിഞ്ഞു.... വഴിയിലെവിടെയൊ contact വിട്ടുപോയി.....
ഇപ്പോ വീണ്ടും എന്റെ ഓര്‍മകളില്‍!!! നാളെ അവളുടെ കല്ല്യാണം.. എന്തായാലും എത്തുമെന്ന് വാക്ക് കൊടുത്തതായിരുന്നു... എത്താന്‍ പറ്റില്ല.. 12 മണികൂര്‍ യാത്ര , ലീവ്...... friendship നു പുതിയമാനങ്ങള്‍ പകര്‍ന്നു തന്ന്...എന്റെ കാഴ്ചപാടുകള്‍ മാറ്റി മറിച്ച എന്റെ കൂട്ടുകാരി.............
ഇത്രതോളം ശല്ല്യം ക്ലാസുകളില്‍ ഉണ്ടാക്കിയിട്ടും ഇപ്പോഴും വിളിക്കുകയും സംസാരിക്കുകയും, ഇവിടെ വന്നാ എത്ര തിരക്കാണെങ്കിലും നേരിട്ട് കാണാന്‍ സമയം കണ്ടെത്തുന്ന രാധികാ മിസ്സ്.....
ജീവിതത്തിന്റെ ഏറ്റുപടികള്‍ കയറ്റിവിടാന്‍ സഹായിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍.കൂട്ടുകാരികള്‍
സുമിതാ മിസ്സ്
സുനിതാ മിസ്സ്
ലീന ചേച്ചി...
ഷീബാ മിസ്സ്
എന്റെ LP , UP യിലെ ചേച്ചിമാര്‍,ഏട്ടന്മാര്‍....
എല്ലാവരും എന്റെ മുന്നില്‍ തെളിഞ്ഞ് വരുന്നു..... ........
8 comments:
എന്റെ ചില ഓര്‍മ്മകള്‍.... എന്നെ ഞാനാക്കിയ അദ്ധാപകരും.. കൂട്ടുകാരും.. പിന്നെ ഈ കൂട്ടുകാരിക്കും....
:)ഈ സമയമില്ല സമയത്ത് ചുമ്മാ എന്റെ കുറേ ഓര്മകളുടെ ഇടനാഴികളിലേക്ക് എന്നെയും കൊണ്ടു പോയി.
പറഞ്ഞതിന് കുറച്ചു സ്പീഡ് കൂടിപ്പോയോ ന്നൊരു ഡൌട്ട്. വയിക്കനതിനു ഇടക്ക് ശ്വാസം എടുക്കാന് ടൈം കിട്ടിയില്ല.
പ്രിയപ്പെട്ട രമേഷാ....
ആദ്യം തന്നെ ഒരു കാര്യം പറഞ്ഞോട്ടേ....
വാക്ക് കൊടുത്താല്‍ അത് പാലിക്കണം :)
ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത ചിലത് ഞാനിതില്‍ വായിച്ചു. ഈ കമന്‍റ് കഴിഞ്ഞിട്ട് ഞാന്‍ വീണ്ടും ഒന്നൂടെ വായിക്കുന്നുണ്ട്.....
നീ രാധിക ടീച്ചറോട് പറഞ്ഞില്ലേ... അത് തന്നെ
ക്ക് ഇഷ്ടല്യ.....
വിശ്വസിക്കാന്‍ പ്രയാസം...
രമേശന്‍റെ പഴയ മുഖം ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. നിന്നെയും എടുത്ത് തോട് മുറിച്ച് കടക്കുന്ന ആ ആരോ ഒരാളെയും......
ഒന്ന് ശ്വാസം വിടൂ ഇഷ്ടാ.
Nannayitundishta....
Nalla nalla ormakal ennum ninakundavatte....
Ennalum nee BSc vare penkuttikalumaayi aduthittilla ennu vayichappol kannu thalli poyi... Alla, ahinum koodiyanallo ipolathe parakramam...
Miss u ;)
കൊള്ളാ
ശ്രീരാമേ...
പഞ്ചപാവമായി നടന്നിരുന്ന രമേഷനെ ഇത്തരത്തില്‍ മാറ്റിയെടുത്ത ആ കുട്ടിയെ നമ്മുടെ ഇവിടുത്തെ എല്ലാവരും തിരയുന്നുണ്ടാവും...
അന്ന് അത് ഒന്ന് മൈന്ഡ് ചെയ്യൂ മാഷേ എന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ എല്ലാര്‍ക്കും സമാധാനമുണ്ടാവുമായിരുന്നു.........
രമേഷാ നീ ഇനിയും എഴുതണം കേട്ടോ..
പ്രിയാ :) എന്ത് എഴുതണം എങ്ങനെ എഴുതണം എന്നൊന്നും ആലോചിക്കാതെ എഴുതി തുടങ്ങിയതാ... ഇഞി എഴുതുകയാണെങ്കില്‍ സ്പീഡ് കുറക്ക്യാ ട്ടോ...
ചെലക്കാണ്ട് പോടാ : ക്ക് ഇഷ്ടല്യ..... എന്താന്ന് ചോദിച്ചാ ക്ക് ഇഷ്ട്ടല്ല്ല്യാ അത്ര തന്നെ :)
സജി: ശ്വാസം വിട്ടൂ..... ;)
ശ്രീരാം: miss u too
അനൂപ്: വന്ന് വായിച്ചതിനു നന്ദി...:)
Post a Comment