വിഷുവും ഓണവുമൊക്കെ കുട്ടികള്‍ക്കല്ലേ?"
ഇന്ന് നാട്ടിലേക്ക്.....ഒരു വര്‍ഷം മുഴുവന്‍ വിഷു ദിനത്തിനായ് കാത്തിരുന്ന പഴയ മധുര സ്മരണ്‍കളുമായ് വീണ്ടും ഒരു വിഷു ദിനം കൂടി.
വിഷു ഇങ്ങ് എത്തി, എനിക്കെന്തോ പഴയ ആ ആവേശമില്ല, ഉത്സാഹമില്ലാ... എന്തേ ഇങ്ങനയായി??? ആ എനിക്കറയില്ല. ചില്ലപ്പോ എല്ലവര്‍ക്കും ഇങ്ങനെയായിരിക്കും... "ഓ! വിഷുവും ഓണവുമൊക്കെ കുട്ടികള്‍ക്കല്ലേ?" എന്ന് പണ്ട് അച്‌ഛന്‍ പറയാറുള്ളത് ഓര്‍ത്തു പോകുന്നു. അന്ന് അത് എനിക്കുള്‍ക്കൊള്ളവുന്നതിലും അപ്പുറമായിരുന്നു.... അയ്യ്യേ വലുതായ വിഷു ഇല്ല്യാണ്ടവോ?? എല്ലാവര്‍ക്കും ഉള്ളതല്ലേ വിഷുവും ഓണമൊക്കെ?... പക്ഷെ ഇന്ന് എനിക്ക് മനസില്ലാവുന്നു അന്ന് അച്‌ഛന്‍ പറഞ്ഞതിന്റെ പൊരുള്‍...... വിഷുവിനെ കുറിച്ച് എന്റെ ഓര്‍മയിലെ ഏറ്റവും പഴയചിത്രം ആദ്യമായി ഒരു ഓലപടക്കം പൊട്ടിക്കുന്നതാ.... അന്ന് എത്ര വയസാണെന്ന് ഒരു ഓര്‍മയുമില്ല. പുലര്‍ച്ചക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്ന സമയം ചെറിയച്‌ഛനാണെന്ന് തോന്നുന്നു ഒരു ഓലപടക്കം പൊട്ടിക്കാന്‍ തന്നത്... അവരൊക്കെ വിളക്കില്‍ നിന്ന് നേരെ തീ കൊളുത്തി വലിച്ചെറിഞ്ഞായിരു ഓലപടക്കം പൊട്ടിച്ചിരുന്നത്.. അങ്ങനെ പൊട്ടിക്കാന്‍ ഞാന്‍ ആയില്ല അങ്ങ് ദൂരെ കൊണ്ട് വെച്ച് തീ കൊടുത്ത് ഓടി പോന്ന മതി എന്നു പറഞ്ഞു... എന്തോ ധൈര്യം കൂടുതലായതുകൊണ്ട് ഓലപടക്കം ദൂരെ വെച്ച് ഒന്ന് ഒന്നര മീറ്റര്‍ ദൂരെ ചെരിഞ്ഞിരുന്ന് ഒരു ഓല ചൂട്ട് കൊണ്ട് ഏന്തി തിരികൊളുത്താന്‍ ആയിരുന്നു എന്റെ ശ്രമം.. തീ തിരിയുടെ നേരെ ഏന്തി നീട്ടും കത്തിയോ ഇല്ലയോ എന്നൊന്നും നോക്കതെ തിരിഞ്ഞ് ഓടും... ഏന്തലും ഓടലും അല്ലാതെ പടക്കം അതു പോലെ തന്നെയിരുന്നു....
"ഡാ ഇങ്ങ് പോര് അത് ചെറിയച്‌ഛന്‍ പൊട്ടിച്ചോളും... " അമ്മ എന്റെ അവസ്ത കണ്ട് വിളിച്ച് പറഞ്ഞതായിരിക്കും... പക്ഷെ അതോടെ അത് പൊട്ടിച്ചേ മതിയാവൂ എന്ന് എനിക്ക് വാശിയായി... വര്‍ധിത വീര്യവുമായി.. ഞാന്‍ ഒരു പൂത്തിരിയുമായി പടക്കത്തിന്റെ അടുത്തേക്ക് പോയി.. ഇത്തവണ കത്തിച്ചിരിക്കും..... വല്ലാത്ത നിശബ്‌ദത...... അല്ല... എന്തോ ഒരു ശബ്‌ദം താളത്തില്‍ കേല്‍ക്കുന്നുണ്ട്... അയ്യോ അതായിരുന്നോ ചങ്കിടിപ്പ്.... എന്റെ ഓര്‍മയിലെ ആദ്യത്തെ ചങ്കിടിപ്പ്.... ഓലപടക്കം ഒന്നു കൂടെ എടുത്ത് നേരെ വെച്ചു... കത്തുന്ന പൂത്തിരി എടുത്ത് പറ്റക്കത്തിന്റെ തിരിയുടെ അടുത്തേക്ക് നീട്ടി.... തിരിക്ക് തീ പിടിച്ചാ തിരിച്ച് ഓടണം.... പടക്കത്തെക്കാള്‍ ശബ്‌ദത്തില്‍ എന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു.. പെട്ടന്ന് ഒരു ഒച്ച!!!.... മുന്നില്‍ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം..കണ്ണ്‍ മഞ്ഞളിച്ച് പോയിരിക്കുന്നു ഒന്നുംകാണ്ണാന്‍ വയ്യാ... എന്തൊക്കെയോ ദേഹത്തേക്ക് തെറിച്ചു.. കൂടാതെ ഒരു ചൂട് കാറ്റും.. കൈയില്‍ നിന്ന് പൂത്തിരി തെറിച്ച് പോയിരിക്കുന്നു..കൈ ആകെ നീറുന്നു....... എടാ വങ്കാ,,,, പൂത്തിരിയോണ്ട് പടക്കത്തിന്‍ തീ കോളുത്തിയാ അതിനു തീ പിടിച്ചത് നിനക്ക് മനസിലാവോ?? എന്ന് അച്‌ഛന്‍ ചോദിച്ചത് ഓര്‍മ്മയുണ്ട്......ആര്‍ത്ത് കരയുന്ന എന്റെ കയിലും മുഖത്തൊക്കെ അമ്മ തേനൊ മറ്റോ പുരട്ടി തരുന്നുണ്ടായിരുന്നു....... പിന്നെ അടുത്ത കൊല്ലം മുതല്‍ നീണ്ട ഒരു ഈര്‍ക്കിലില്‍ ഓലപടക്കം തിരുകി വക്കും എന്നിട്ട് മണ്ണെണ്ണ വിളക്കിന്റെ നാളത്തില്‍ പടക്കതിരി കാണിക്കും,,,,............പിന്നെ നേരിട്ട് കത്തിച്ചെറിയലായി, കണ്ണന്‍ ചെരട്ടയുടെ ഉള്ളില്‍ വെച്ച്, കല്ലിന്റെ അടിയില്‍ വെച്ച്....കത്തിച്ച് മേല്‍പ്പോട്ടെരിയുകാ..... വിഷു എന്നു പറഞ്ഞാ പടക്കം പൊട്ടിക്കല്‍ മാത്രമായിരുന്നു.. എനിക്ക് ഒരു കാലത്ത്... സ്കൂളില്‍ പഠിക്കുന്ന കാലത്തെ പ്രധാന പണി എന്നു പറഞ്ഞാ പടക്കം വാങ്ങികേണ്ടതിന്റെ ലിസ്റ്റ് ഉണ്ടാക്കലായിരുന്നു... അനിയന്‍ പറയും അമ്മ എഴുതി കൊടുക്കും... ഞാന്‍ സ്വന്തമായി എഴുതും.... ആ ലിസ്റ്റ് പ്രകാരം വാങ്ങുകയായിരുനെങ്കില്‍ അച്‌ഛന്‍ കുത്തുപാള എടുത്തേനെ...എന്തൊക്കെ എഴുതിയാലും.. വിഷൂന്റെ സമയത്ത് അച്‌ഛന്‍ കുറച്ച് പടക്കം വാങ്ങി വരും അത് അനിയനും ഞാനും വീതിച്ചെടുക്കും.. ..........
രാവിലെ നേരെത്തെ ആരെങ്കിലും വിളിച്ചുണര്‍ത്തും... കണികാണും അച്‌ഛന്‍ കൈനീട്ടം തരും..... പിന്നെ കണിവെച്ചത് എടുത്തു കൊണ്ടുപോയി പശുക്കള്‍ക്ക്, വൃക്ഷ ലതാതികള്‍ക്ക് എന്നൊക്കെ പറഞ്ഞ് മുറ്റത്ത് ഒരു നടത്തം... പിന്നെ പടക്കം പൊട്ടിക്കുകാ..... ആ പടക്കം പൊട്ടുമ്പോ ഉണ്ടാവുന്ന ആ മണം..... അത് ഇങ്ങനെ മൂക്കിലേക്ക് വരുമ്പോ ഉള്ള ഒരു ആ ആ ഇത്.....!!!!!! എല്ലാം ചറപറാന്ന് പൊട്ടിക്കുമ്പോഴും കുറച്ച് ബാക്കി വെക്കും വല്ലപ്പോഴും എടുത്ത് പൊട്ടിക്കാന്‍ (മണിക്കൂറുകള്‍ക്കുളില്‍ അത് തീരും..)... ഇതൊക്കെ വളരെ ചെറുപ്പത്തില്‍.. പിന്നീട്ട് കണി ഒരുക്കുന്നതിലായിരുന്നു കമ്പം... കണ്ട പറമ്പിലും തൊടിയിലും നടന്ന് നല്ല നിറമുള്ള, ഭംഗിയുള്ള പറങ്കിമാങ്ങ,മാങ്ങ,ചക്ക,കൊന്നപൂ തുടങ്ങിയവ ശേഖരിക്കുക... കണിയൊരുക്കുക....
ഉപനയനം കഴിഞ്ഞതു കൂടി വിഷുവിന് അതികവും ഏതെങ്കിലും അമ്പലത്തിലെ ശാന്തികാരനെ സഹായിക്കലായിരിക്കും പണി... പടക്കം പൊട്ടിക്കലും കണിയൊരുക്കലും അനിയന്‍ ഏറ്റടുത്തു..അവന്റെ ഉപനയനവും കഴിഞ്ഞതില്‍ പിന്നെ വിഷു ഒരു ചടങ്ങ് മാത്രമായി........ വീണ്ടും വിഷു ഒന്നാഘോഷിക്കാന്‍.... കണിയൊരുക്കാന്‍ ഇന്ന് നാട്ടിലേക്ക്... "ഓ വിഷുവും ഓണവുമൊക്കെ കുട്ടികള്‍ക്കാ........." അത് ശരിയാണോ????? എന്തോ എനിക്കറയില്ലാ..
എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍...
6 comments:
പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍, പുതിയവ ഓര്‍മ്മയുടെ ശേഖരത്തിലേക്ക് ചേര്‍ക്കാന്‍ വീണ്ടും ഒരു വിഷു കൂടി..
Nee enne desp akkaruthu...
Nammal okke ipolum kuttikal thanneyadaa......
നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങ് തോന്നിപ്പിക്കുന്നതാണ് രമേശന്റെ ബ്ലോഗുകള്‍. എല്ലാം ഒന്നിന്നൊന്ന് മെച്ചം.. നീ പറഞ്ഞത് ശരിയാണെന്നാണ് തോന്നുന്നത്. ഓണവും വിഷുവും കുട്ടികളക്കല്ലേ?
മുതിര്‍ന്നവര്‍ കുട്ടികളുടെ ആനന്ദം കണ്ട് സന്തോഷിക്കുന്നു....
ശ്രീരാമേ രമേശന്‍ ഡെസ്പ് ആയോണ്ട് അവന് എല്ലാവരേയും ഡെസ്പായി കാണണം
എന്റെ വിഷുദിനാശംസകള്‍
അവതരണം നന്നായിട്ടുണ്ട്.
സ്വന്തമായ ഒരു ശൈലി വികസിപ്പിക്കാന് ശ്രമിക്കുക. എല്ലാ ഭാവുകങ്ങളും നേരുന്നു
enthanna makkale ivde nadakkanath...elllaarum bloganmaaraaaayo???? Enthonnishta ee blognnu ippazha manassilaavane...enthaayaalum Ramesha avde irunnu nee inganokke ezhuthi njanmmale nostalgic aakkalleshtaaaa...............
miss u all....miss vishu..miss tvm..miss everything... :( .. ennalm orkkanishtappedunna orupaad muhoorthangal...ishtamaaanu ellaam...swapnangal, thamashakal ellam panku vahcha sayahnangal....ellam ishtamaanenikk..
കൊള്ളാം രമേശ . ഇങ്ങനെ തന്നെ ആയിരുന്നു എന്റെയും വിഷു.
Post a Comment