മുമ്പൈ മേരി ജാന്‍...
മുമ്പൈ മേരി ജാന്‍...
പുതിയ ഒരു പടമാണുകേട്ടോ ഈ “മുമ്പൈ മേരി ജാന്‍“ ഇന്നലെ ഷൈന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ പടത്തിനു പോകുമായിരുന്നില്ല....“ വെറുതെ ഒരു ഭാര്യ” ക്ക് ശേഷം “സുബ്രമണ്യപുരം” അല്ലെങ്കില്‍ ആകാശഗോപുരമോ കാണാം എന്നു വിചാരിച്ചിരുന്നതാ... പിന്നെ അവന്‍ കൊള്ളാം എന്നു പറഞ്ഞത് കൊണ്ട് ഒന്നു പോയി കണ്ട് കളയാം എന്നു വിചാരിച്ചു..... ഹി ഹി തീയറ്ററില്‍ കയറിയപ്പോ ബാല്‍കണിയില്‍ ഞങ്ങളെ കൂടതെ ആകെ രണ്ടു പേര്‍.. പടം തുടങ്ങാറായപ്പോഴേക്കും കുറച്ച് പേരുകൂടെ വന്നു... പണിപാളിയോ എന്നൊരു സംശയം ഉണ്ടായിരുന്നു.. എന്നാലും നന്നാവും നന്നാവും എന്ന് മനസില്‍ ഉരുവിട്ട് കൊണ്ടേയിരുന്നു... (എത്ര എത്ര പടങ്ങള്‍ ഇങ്ങനെ കണ്ടിട്ടുണ്ട്.. ഇന്റെര്‍വെല്‍ ആയിട്ടും നന്നായില്ലെങ്കില്‍ ഇനി ചിലപ്പോ അടുത്ത പകുതി നന്നാവും എന്ന് വിശ്വസിച്ചിരിക്കും.. എന്നിട്ടും എന്റെ ക്ഷമ, പ്രതീക്ഷ പരീക്ഷിച്ച എത്ര സിനിമകള്‍ ഞാന്‍ കണ്ടു :) )
പടം തുടങ്ങി , അഞ്ചാറ് വിവിത തലങ്ങളിലുള്ളവരിലൂടെ കഥ വികസിക്കുന്നു.. പിന്നെ മുമ്പൈ യെ നടുക്കിയ തീവണ്ടിയിലെ സ്‌ഫോടനം അതിനു ശേഷം അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ , ഒരു ദുരന്തത്തിനെ ദൃശ്യമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്......
കണ്ടുകഴിഞ്ഞപ്പോ നല്ല ഒരു സിനിമ കണ്ട ഒരു സന്തോഷം... (അടിപൊളി സിനിമയല്ല കേട്ടോ..) മലയാളത്തില്‍ അന്യം നിന്നുപോയ ഒരു സംഭവം ഇല്ലേ “റിയലിസ്റ്റിക്ക്” വിഭാഗത്തില്‍ പെടുത്താവുന്നവ.. അത്തരത്തില്‍ ഒന്ന്.. അത് അഭിനയിച്ചവരും, സംവിധായകനും,ഛായഗ്രാഹകനും, കഥാ,തിരകഥാ തുടങ്ങി എല്ലാ മേഖലകളിലുല്ലവരും ചേര്‍ന്ന് ഭംഗിയാക്കിയിരിക്കുന്നു... അടുത്ത ആഴ്ച ഈ പടം തീയറ്ററില്‍ ഉണ്ടാവുമോഎന്നറയില്ല.. പക്ഷെ പറ്റിയാല്‍ കാണുക.. മിസ്സാക്കരുത്..
ഓ... ഇത്രയെ ഉള്ളോ എന്നാണെങ്കില്‍ ഗൂഗിളില്‍ ഒന്ന് സേര്‍ച്ച് ചെയുക... റിവ്യുസ് വായിക്കുക എന്നിട്ട് തീരുമാനിക്കുക .. :)
ഓ:ടോ: ഇടവേളക്ക് ഒരു കാപ്പി വാങ്ങി 7.00 രൂപ ഹ്മ്ം സഹിച്ചു.. കൂടെ വന്ന കൂട്ടുകാരന്‍ പറഞ്ഞു നമ്മുക്ക് ബിസ്‌കറ്റ് വാങ്ങാം എന്ന്. വാങ്ങിയപ്പോ 6.00 രൂപ.. പുറമേ കടയില്‍ മൂന്ന് രൂപക്ക് കിട്ടുന്ന ടൈഗര്‍ ബിസ്‌ക്കറ്റിനു (ചെറിയ പേക്ക്)തീയറ്ററില്‍ ആറു രൂപ. ഞങ്ങള്‍ വാങ്ങിയ പേക്കറ്റില്‍ വില തെളിഞ്ഞിരുന്നില്ല. വേറെ പേക്കറ്റെടുത്തപ്പോളും വില കാണാനില്ല.. നാലഞ്ച് പേക്കറ്റുകള്‍ നോക്കി.. എല്ലാത്തില്‍ നിന്നും വില ചുരണ്ടി കളഞ്ഞിരിക്കുന്നു..... കളഞ്ഞിട്ടു പോടാ എന്ന ലൈനില്‍ കടക്കാര്‍.. അവര്‍ ഒരു പാട് പേരും ഞങ്ങള്‍ രണ്ടാളും മാത്രമായതിനാല്‍ ഒന്നും മിണ്ടാതെ ഇങു പോന്നു..
6 comments:
മുമ്പൈ മേരി ജാന്‍...
അടുത്ത ആഴ്ച ഈ പടം തീയറ്ററില്‍ ഉണ്ടാവുമോഎന്നറയില്ല.. പക്ഷെ പറ്റിയാല്‍ കാണുക.. മിസ്സാക്കരുത്.....
അതെ തീര്‍ച്ചയായും കാണണം. രമേഷന്‍ പറഞ്ഞ ആ കൂട്ടുകാരന്‍ ഈ ഞാന്‍ തന്നെയായിരുന്നു...
ഇനി ഇതിലുമധികം ആളുകളുമായി സുബ്രഹമണ്യപുരം കാണാം..
അതിന്‍റെ റിവ്യുവും രമേഷന്‍ ഇടട്ടേ....
കണ്ട് കളയാം രമേശാ !! ഒരു നല്ല പടം കണ്ടിട്ട് കാലമെത്രയായി !! “ആമീര്‍” എന്ന ഹിന്ദി പടവും ഇതു പോലെ നല്ല ഒരെണ്ണം ആയിരുന്നു !! അതിനും കാണാന്‍ ആളില്ലായിരുന്നു :) സാക്ഷര കേരളം അല്ലേ ?? :)
:)
ho! tiger biscuit vangi kazhicho?
nastam thane!
;)
കൊള്ളാം രമേഷ്.
ഇതുപോലെ മലയാളം സിനിമകളുടേയും review എഴുതിക്കൂടേ?
Post a Comment