Sunday, August 10, 2008

അഭിനവ്..... അഭിന്ദനങ്ങള്‍....



സന്തോഷമായി...... ഒരുപാട് ഒരുപാട്..... ഓരോ ഒളിമ്പിക്സിന്റെ മെഡല്‍ പട്ടിക പത്രതാളുകളില്‍ നോക്കുമ്പോഴും , ഒരു പാട് ചെറിയ രാജ്യങ്ങള്‍ മെഡലുകള്‍ ഏറെ നേടിയിട്ടും എന്റെ ഇന്ത്യക്കെന്താ മെഡല്‍ കിട്ടാത്തെ എന്ന വിഷമമായിരുന്നു. പണ്ടെങ്ങോ ഹോക്കിയില്‍ ഒരു പാട് സ്വര്‍ണ്ണം കിട്ടിയിട്ടുണ്ട് എന്നതുകൊണ്ട് സമാധാനിക്കാനയിരുന്നു വിധി.. ഒരിക്കല്‍ ഒരു ലിയാണ്ടര്‍ പേസ്, റാത്തോട് എന്നിവര്‍ വെങ്കലം, വെള്ളി എന്നിവ നേടി.. എന്നാലും ഒരു സ്വര്‍ണ്ണം.... ഇത്തവണ അത് തിരുത്തികുറിക്കുമെന്ന് എന്റെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല.. അഴിമതിയുടെ കറ പുരണ്ട ഒളിമ്പിക്സ് ടീം സെലക്ഷന്റെ വാര്‍ത്ത കൂടിയായപ്പോ വീണ്ടും ഒരു ‘കൂട്ടം‘ ഒളിമ്പിക്സ് കാണാന്‍ പോയി എന്നെ കരുത്തിയുള്ളു.......
പക്ഷെ ഇപ്പോ എനിക്ക് സന്തോഷം അടക്കാന്‍ പറ്റുന്നില്ല... നാളെത്തെ പത്രതാളുകളില്‍, ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ ഇന്ത്യക്കും ഒരു സ്വര്‍ണ്ണം എന്നു കാണുമ്പൊ...............
അബിനവ് ബിന്ദ്രാ.... ഒരായിരം ആശംസകള്‍.... എല്ലാ ഇന്ത്യക്കാര്‍ക്കും ഒരായിരം ആശംസകള്‍.. നമ്മുക്കും കിട്ടി ഒരു സ്വര്‍ണ്ണമെഡല്‍....





10 comments:

രമേഷ് 11:36 PM  

അഭിനവ്..... അഭിന്ദനങ്ങള്‍....

smitha adharsh 12:14 AM  

അതെ..അതെ..ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Mr. സംഭവം (ചുള്ളൻ) 12:40 AM  
This comment has been removed by the author.
Mr. സംഭവം (ചുള്ളൻ) 12:40 AM  
This comment has been removed by the author.
Mr. സംഭവം (ചുള്ളൻ) 12:43 AM  

ത്രിപ്തി ആയി ഗോപിയേട്ടാ... ത്രിപ്തി ആ‍ായി !!

വെടി വെക്കാന്‍ നമ്മള്‍ കഴിഞിട്ടെ ആരും ഉള്ളു എന്ന് തെളിയിച്ചിരിക്കുന്നു :)

ഒരു പ്രഹസനവുമില്ലാണ്ടു, ഒരു രാജ്യതിന് തന്നെ അഭിമാനിക്കാ‍ന്‍ അവസരമുണ്ടാക്കി തന്ന അഭിനവിന് ഒരായിരം ആശംസകള്‍ :) ബാക്കി ഉള്ളോര്‍ക്ക് ഇതൊരു പാടമാകട്ടേ !!

കാസിം തങ്ങള്‍ 1:11 AM  

അഭിനന്ദനത്തിന്റെ പൂചെണ്ടുകള്‍ എന്റെ വകയും

Rare Rose 1:38 AM  

ഇന്ത്യയുടെ അഭിമാനം കാത്ത അഭിനവിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍........

സ്‌പന്ദനം 3:16 AM  

അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍
അഭിനവിന്‌ ആയിരമായിരം അഭിനന്ദനങ്ങള്‍.

രമേഷ് 8:26 PM  

സ്മിതാ,
ചുള്ളാ..
കാസിം ഭായ്..
rare rose..
സ്പന്ദനം...
നമ്മളടങ്ങുന്ന നൂറ് കോടി ഇന്ത്യക്കാരുടെ അഭിമാന നിമിഷങ്ങളില്‍ ഇവിടെ വന്നതിനും,വായിച്ചതിനും , കമന്റ് എഴുതിയതിനും നന്ദി...

ചെലക്കാണ്ട് പോടാ 6:30 AM  

ഏറെ പ്രത്യേകതയുണ്ടായിരുന്നു ഈ ഒളിംപിക്സില്‍
ഫെല്പ്സിന്‍റെ സ്വര്‍ണ്ണവേട്ട, ബോള്‍ട്ടിന്‍റെ വേഗത, ഇസന്‍ബേവയുടെ ഉയരങ്ങള്‍ കീഴടക്കല്‍ അങ്ങനെ അങ്ങനെ....

പക്ഷേ ഏറെ സന്തോഷം നല്കുന്നത് അഭിനവിന്‍റെ സ്വര്‍ണ്ണവും സുശീല്‍കുമാറിന്‍റെയും വിജേന്ദറിന്‍റെയും വെങ്കലമാണ്...

ബോക്സര്‍മാരുടെയും സൈന നെഹ്വാലിന്‍റെ മികവുറ്റ പ്രകടനം, ഇവര്‍ ഒരു പുത്തന തലമുറയ്ക്ക് പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.....

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP